രാജസ്ഥാനിലെ 655 മദ്രസകള്‍ അടച്ച് പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ആവശ്യത്തിന് കുട്ടികളിലില്ലാത്തതിനാലാണ് സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം.
സംസ്ഥാന സര്‍ക്കാരിന് നിന്ന് ഗ്രാന്റെ കൈപറ്റുന്ന 2352 മദ്രസകളാണ് രാജസ്ഥാനിലുള്ളത്. ഇതില്‍ 655 മദ്രസകളില്‍ 20 ഓളം കുട്ടികളെ പ്രവേശനം നേടിയിട്ടുള്ളി. കുട്ടികള്‍ കുറവായതിനാല്‍ ഈ മദ്രസകള്‍ക്ക് ഗ്രാന്റെ അനുവദിക്കാനാവില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്.
ജയ്പൂരിലുള്ള 100 ഓളം സെമിനാരികളില്‍ അന്‍പതോളം എണ്ണം ആവശ്യത്തിന് വിദ്യാര്‍ത്ഥികളും അടിസ്ഥാനസൗകര്യമില്ലാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചു. ആവശ്യത്തിന് വിദ്യാര്‍ത്ഥികളില്ലാത്ത ഒരു സ്ഥാപനത്തിനും ഗ്രാന്റ് നല്‍കാനാവില്ല എന്ന ഉറച്ച നിലപാടിലാണ് രാജസ്ഥാന് സര്‍ക്കാര്‍. പ്രവര്‍ത്തനം നിര്‍ത്തിയ ഇത്തരം മതപഠനശാലകളിലെ പാര ടീച്ചേഴ്സിന് ശമ്പളം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. 252 ഓളം അധ്യാപകര്‍ക്ക് ഇതോടെ തൊഴില്‍ നഷ്ടപ്പെടും.
പ്രവേശനം മോശമായതിനെ തുടര്‍ന്നാണ് മദ്രസകള്‍ അടച്ച് പൂട്ടേണ്ടി വന്നതെന്ന് മദ്രസ ബോര്‍ഡ് സെക്രട്ടറി സയീദ് അഹമ്മദ് പറഞ്ഞു. അതേസമയം 2352 മദ്രസകളിലായി 1.87 ലക്ഷം പേര് പ്രവേശനം നേടിയിട്ടുണ്ട്.
ഉറുദു അധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണെന്നാരോപിച്ച് ഉറുദു അധ്യാപകരും രംഗത്തെത്തിയിട്ടുണ്ട്. പല മതപഠനഷശാലകളും പ്രവര്‍ത്തിക്കുന്നത് ആവശ്യത്തിന് അധ്യാപകരില്ലാത്തതാണ്. ഇത് മൂലമാണ് ഇവിടങ്ങളില്‍ കുട്ടികള്‍ പ്രവേശനം തേടാത്തതെന്നും അധ്യാപകര്‍ പറയുന്നു
Discussion about this post