മുംബൈ: കൊവിഡ് വാക്സിന് നിര്‍മിക്കുന്ന പൂന സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര് മരിച്ചു. പൂനയിലെ മഞ്ചിയില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. മരിച്ചത് പ്ലാന്റിലെ ജീവനക്കാരാണെന്നാണ് കരുതുന്നത്.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പ്ലാന്റിലെ തീപിടിത്തം പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. നിര്‍മാണത്തിലിരിക്കുന്ന പ്ലാന്റിന്റെ രണ്ടാംനിലയിലാണ് ഉച്ചയ്ക്ക് തീപിടിത്തമുണ്ടായത്.
വാക്സീന് നിര്‍മാണയൂണിറ്റ് സുരക്ഷിതമാണെന്നും വാക്സീന് ഉല്പാദനം തടസപ്പെടില്ലെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. അപകട കാരണം വ്യക്തമല്ല.
Discussion about this post