കെഎസ്ആര്‍ടിസിയിലെ അഴിമതി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. 100 കോടി രൂപ അഴിമതി നടന്നുവെന്ന എംഡിയുടെ വെളിപ്പെടുത്തലില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് ആവശ്യം. വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരം ഹര്‍ജികള്‍ പൊതു താല്പര്യ ഹര്‍ജി ആയാണ് നല്‍കേണ്ടതെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി.
കെഎസ്ആര്‍ടിസിയിലെ അഴിമതി ആരോപണത്തില്‍ വിവാദം കനക്കവേയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. 100 കോടി രൂപ അഴിമതി നടന്നുവെന്ന എംഡിയുടെ വെളിപ്പെടുത്തലില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് ആവശ്യം. ഓഡിറ്റിലെ കണ്ടെത്തലുകള്‍ ഗൗരവം ഉള്ളതാണ്. ഉന്നത ഉദ്യോഗസ്ഥരും, ജീവനക്കാരും ഉള്‍പ്പെട്ട എല്ലാ അഴിമതിയും പുറത്തു കൊണ്ട് വരണം. അന്വേഷണമാവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. കേസ് എടുക്കാന്‍ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കണം എന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു.
Discussion about this post