Tuesday, March 2, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

”വാക്‌സിനുകള്‍ക്കെതിരെ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി”; മുന്നറിയിപ്പ് നൽകി കേന്ദ്രം

by Brave India Desk
Jan 25, 2021, 06:49 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: കൊവിഡ് വാക്‌സിനുകള്‍ക്ക് എതിരേ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. കൊവിഡ് വാക്‌സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച്‌ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് ഉപയോഗിക്കുന്ന രണ്ട് കൊവിഡ് വാക്‌സിനുകളും സുരക്ഷിതവും രോഗപ്രതിരോധ ശേഷിയുള്ളതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച്‌ അഭ്യൂഹങ്ങള്‍ പരത്തുന്നത് ജനങ്ങള്‍ക്കിടയില്‍ അനാവശ്യമായ സംശയങ്ങള്‍ക്ക് ഇടയാക്കും. അതിനാല്‍, വാക്‌സിനുകളുടെ സുരക്ഷയും രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ പരിശോധിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് എന്നീ രണ്ട് വാക്സിനുകള്‍ക്ക് കേന്ദ്രം അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ജനുവരി 16ന് രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു.

രാജ്യത്ത് ഇതുവരെ പതിനാറ് ലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കഴിഞ്ഞ ദിവസം വൈകിട്ട് വരെയുള്ള കണക്കുകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുറത്തുവിട്ടത്. ഇക്കഴിഞ്ഞ ജനുവരി 16നാണ് രാജ്യത്ത് വാക്സിനേഷന്‍ ഡ്രൈവിന് തുടക്കം കുറിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന്‍ ഡ്രൈവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൗത്യം ഒന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ആരോഗ്യമന്ത്രാലയം കണക്കുകള്‍ പുറത്തുവിടുന്നത്.

Tags: MAINCovid vaccine
Share91TweetSendShare

Discussion about this post


Related News

തമിഴ്‌നാട്ടില്‍ രാഹുലിന്റെ ബോട്ട് യാത്രയ്ക്ക് വിലക്ക്

വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം, ഒറ്റക്കൈയില്‍ പുഷ്​അപ്പ്​; വീണ്ടും പപ്പു ഷോ (വിഡിയോ)

“ബി​ജെ​പി​യെ വ​ള​ര്‍​ത്താ​ന്‍ പാ​ടി​ല്ല”: ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍-​ആ​ര്‍​ജെ​ഡി സ​ഖ്യം, ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​ത് ത​ട​യാ​നാ​ണ് ഇ​രു പാ​ര്‍​ട്ടി​ക​ളും ഒ​രു​മി​ച്ച്‌ പോ​രാ​ടുന്നതെന്ന് മമത

ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു കൊ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

Next Post

‘യഥാർത്ഥ കർഷകർക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടു‘; സമരം ഉടൻ അവസാനിക്കുമെന്ന് കേന്ദ്ര മന്ത്രി

Latest News

തമിഴ്‌നാട്ടില്‍ രാഹുലിന്റെ ബോട്ട് യാത്രയ്ക്ക് വിലക്ക്

വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം, ഒറ്റക്കൈയില്‍ പുഷ്​അപ്പ്​; വീണ്ടും പപ്പു ഷോ (വിഡിയോ)

“ബി​ജെ​പി​യെ വ​ള​ര്‍​ത്താ​ന്‍ പാ​ടി​ല്ല”: ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍-​ആ​ര്‍​ജെ​ഡി സ​ഖ്യം, ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​ത് ത​ട​യാ​നാ​ണ് ഇ​രു പാ​ര്‍​ട്ടി​ക​ളും ഒ​രു​മി​ച്ച്‌ പോ​രാ​ടുന്നതെന്ന് മമത

കേരളത്തിൽ ഇന്ന് 1938 പേര്‍ക്ക് കോവിഡ്; 13 മരണം കൂടി സ്ഥിരീകരിച്ചു

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാഹുൽ എംപിയായ വയനാട്ടിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു കൊ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

‘കുപ്രചരണങ്ങള്‍ കുഴിച്ചു മൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’; കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍

ഇന്ത്യക്ക് അഭിമാനം; ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന കിളിമഞ്ചാരോ കൊടുമുടി കീഴടക്കി ഒന്‍പതുകാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News