ഡോ. പദ്മനാഭ പൽപ്പുവിന്റെ ഓർമ്മദിനത്തിൽ ആദരാഞ്ജലി അർപ്പിച്ച കോൺഗ്രസ് എം പി ശശിതരൂറിന് ട്വിറ്ററിൽ അക്ഷരപിശക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡോ. പദ്മനാഭ പൽപ്പുവിന്റെ ഓർമ്മയ്ക്ക് മുൻപിൽ പ്രമാണം എന്നായിരുന്നു എംപിയുടെ പോസ്റ്റ്. എന്നാൽ പ്രണാമം ഒരക്ഷരം മാറി പ്രമാണം എന്ന് പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞതിന് പിന്നാലെ പോസ്റ്റ് മുക്കി എംപി രക്ഷപ്പെടുകയായിരുന്നു.
വ്യത്യസ്തമായ ഇംഗ്ലീഷ് വാക് പ്രയോഗങ്ങൾ കൊണ്ട് വൈറലാകാറുള്ളയാളാണ് ശശിതരൂർ. എന്നാൽ മാതൃഭാഷയായ മലയാളത്തിലെ തെറ്റ് ട്രോളന്മാർ ഏറ്റെടുക്കും എന്നതിൽ സംശയമില്ല.
Discussion about this post