ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകളുടെ ഫോട്ടോയുടെ താഴെ അശ്ളീല കമന്റ് ഇട്ട പ്രവാസിക്കെതിരെ പ്രതിഷേധ പ്രകടനവുമായി യുവമോർച്ച. താന്തോന്നിത്തം കാണിച്ചാൽ നോക്കിയിരിക്കില്ല… അജിനാസെന്നല്ല ആരായാലും എന്ന് യുവമോർച്ച നേതാവ് പ്രഫുൽ കൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
ബാലികാ ദിനത്തില്‍ കെ. സുരേന്ദ്രന് മകള്‍ക്കൊപ്പം പങ്കുവെച്ച ചിത്രത്തിന് താഴെയാണ് അശ്ളീല കമന്റ്. അജ്നാസ് അജ്നാസ് എന്ന ഐഡിയില്‍ നിന്നാണ് അശ്ളീല കമന്റ് വന്നിരിക്കുന്നത്.
ഇയാള്‍ക്കെതിരെ ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കുകയും കൂടാതെ ഖത്തര്‍ മിനിസ്ട്രിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
താന്തോന്നിത്തം കാണിച്ചാൽ നോക്കിയിരിക്കില്ല… അജിനാസെന്നല്ല ആരായാലും….
Posted by Praphul Krishnan CR on Monday, January 25, 2021
Discussion about this post