ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിൽ 9,102 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. പുതിയതായി 117 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1,53,587 ആയി.
ഇതുവരെ 1,06,76,838 പേരാണ് രാജ്യത്താകെ കോവിഡ് പോസിറ്റീവ് ആയത്. നിലവിൽ 1,77,266 പേർ രോഗം ബാധിച്ച് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിലാണ്. 24 മണിക്കൂറിൽ 15,901 പേർ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 1,03,45,985 ആയി.
രാജ്യത്ത് ഇതുവരെ 20,23,809 പേരാണ് രോഗപ്രതിരോധ വാക്സിൻ സ്വീകരിച്ചത്. ഇതുവരെ 19,30,62,694 സാമ്പിളുകൾ പരിശോധിച്ചത്. തിങ്കളാഴ്ച മാത്രം 7,25,577 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.
Discussion about this post