ഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ കണക്കുകള്‍ മറച്ചു വെക്കുന്നതെന്തിനാണെന്ന് സുപ്രീം കോടതി.കണക്കുകള്‍ സ്വതന്ത്ര്യ ഓഡിറ്റിംഗിന് വിധേയമാക്കണം. ക്ഷത്രത്തിന്റെ വരവ് ചെലവ് കണക്കുകള്‍ വിനോദ് റായ് ഓഡിറ്റ് ചെയ്താല്‍ എന്താണ് കുഴപ്പമെന്നും സുപ്രീം കോടതി ചേദിച്ചു.
മാനേജിങ് ട്രസ്റ്റി മൂലം തിരുനാള്‍ രാമവര്‍മ ഓഡിറ്റ് നടത്താന്‍ അനുവദിക്കുന്നില്ലെന്ന് മുന്‍ സി.എ.ജി വിനോദ് റായി അറിയിച്ച പശ്ചാത്തലത്തിലാണ് ജസ്റ്റിസുമാരായ ടി.എസ്. താക്കൂര്‍, അനില്‍ ആര്. ദവെ എന്നിവരടങ്ങുന്ന ബെഞ്ച് ഈ ചോദ്യമുന്നയിച്ചത്. ട്രസ്റ്റിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
രണ്ടു തവണ ട്രസ്റ്റിന് കത്തയച്ചെങ്കിലും രേഖകള്‍ നല്‍കാനാവില്ലെന്നാണ് ഓഡിറ്റര്‍ വിനോദ് റായിയോട് ട്രസ്റ്റി പറഞ്ഞതെന്ന് ക്ഷേത്രക്കേസിലെ അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയെ അറിയിച്ചു. ക്ഷേത്രത്തില്‍ നടത്തിയ ഓഡിറ്റിന്റെ ഇടക്കാല റിപ്പോര്‍ട്ടിനൊപ്പം റായി അയച്ച കത്തിന്റെ പകര്‍പ്പും ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ചു. ട്രസ്റ്റിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് താന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.
Discussion about this post