ആലപ്പുഴ ബൈപ്പാസ് യാഥാര്‍ഥ്യമാക്കിയത് മോദി സര്‍ക്കാരാണെന്നും വാജ്പേയ് സര്‍ക്കാരാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയതെന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശോഭാസുരേന്ദ്രന് ഇക്കാര്യം പറഞ്ഞത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
1969 ലാണ് ആലപ്പുഴ ബൈപ്പാസ് എന്ന ആശയം മുന്നോട്ടു വരുന്നത്. എന്നിട്ടും 21 വര്‍ഷത്തിന് ശേഷം മാത്രമാണ് അതിന്റെ ആദ്യ നിര്‍മ്മാണോദ്ഘാടനം നടത്തിയത്. 2001ല്‍ എ ബി വാജ്പേയി സര്‍ക്കാരാണ് ഒന്നാംഘട്ട പണി പൂര്‍ത്തീകരിച്ചത്. 2004 മുതല്‍ പിന്നീടങ്ങോട്ട് കേന്ദ്രം ഭരിച്ച യുപിഎ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ വലിയ കഥ പറയാനുണ്ട് ആലപ്പുഴ ബൈപാസിന്. കടല്‍ മണ്ണ് ശേഖരിച്ചുള്ള റോഡ് നിര്‍മ്മാണത്തിന് മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ തടസ്സമിട്ടു.
കേന്ദ്രത്തിലും കേരളത്തിലും അന്ന് കോണ്‍ഗ്രസ് ആയിരുന്നു അധികാരത്തില്‍. 2006 മുതല്‍ കേരളം ഭരിച്ച വിഎസ് അച്യുതാനന്ദന് സര്‍ക്കാരും കേന്ദ്രത്തിലെ മന്‍മോഹന്‍സിംഗ് സര്‍ക്കാരും തമ്മിലെ ഫ്ലൈ ഓവര്‍, റെയില്‍വേ മേല്‍പ്പാലം എന്നീ കാര്യങ്ങളില്‍ കടുത്ത തര്‍ക്കം നടന്നു. 2009ല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തര്‍ക്കത്തെതുടര്‍ന്ന് പ്രശ്നത്തില്‍ ഹൈക്കോടതി ഇടപെട്ടു. 2012-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരും മന്‍മോഹന്‍സിംഗ് സര്‍ക്കാരും സംയുക്തമായി പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചു. പിന്നീട് മൂന്നു വര്‍ഷം പദ്ധതി നിശ്ചലമായി കിടന്നു. 2015ല്‍ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് 344 കോടി രൂപയുടെ എസ്റ്റിമേറ്റ് നിലവില്‍ വന്നു. 2020ന്റെ അവസാനഘട്ടം എത്തിയപ്പോള്‍ റെയില്‍വേ പാലങ്ങള്‍ ഉള്‍പ്പെടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തിയായി. പിന്നെ ടാറിങ്ങും മറ്റു പണികളും പൂര്‍ത്തിയാക്കി. ഇന്ന് ഇതാ ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു. ഇതാണ് ആലപ്പുഴ ബൈപാസിനെക്കുറിച്ചുള്ള സത്യം.
നരസിംഹറാവു മുതല്‍ മന്മോഹന് സിംഗ് വരെയുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍.
ഇ കെ നായനാര്‍, വിഎസ് അച്യുതാനന്ദന്, പിണറായി വിജയന് തുടങ്ങിയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍. എ കെ ആന്റണി ഉമ്മന്‍ചാണ്ടി തുടങ്ങിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍. പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത് എ ബി വാജ്പേയി നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. ബൈപ്പാസ് മുഴുവന്‍ പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചത് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍.
ഇനി ജനം വിലയിരുത്തട്ടെ.
Discussion about this post