പെണ്‍കുട്ടിയുടെ കൈയില്‍ പിടിക്കുന്നതും പാന്റ്സിന്റെ സിപ് അഴിക്കുന്നതും ലൈംഗിക അതിക്രമല്ലെന്ന് ബോംബെ ഹൈക്കോടതി. നാഗ്പൂര്‍ ബെഞ്ചാണ് ഈ വിചിത്ര വിധി പുറപ്പെടുവിച്ചത്. പോക്സോ പ്രകാരം ഈ കുറ്റകൃത്യം ലൈംഗികാതിക്രമമല്ലെന്നും ജസ്റ്റിസ് പുഷ്പ ഗനേദിവാല നിരീക്ഷിച്ചു.
അഞ്ച് വയസുകാരിയെ ലൈംഗികമായി അതിക്രമിച്ച 50 കാരനെതിരായ കേസ് പരിഗണിക്കവെയാണ് കോടതി വിധി.
ലിബ്നസ് കുജൂര്‍ എന്ന 50 കാരനെതിരെ 354-അ(1), ഐപിസി 448, പോക്സോ സെക്ഷന്‍ 8, 10, 12 എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്. ദുരുദ്ദേശത്തോടെയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത് എന്നത് വ്യക്തമാണ്. എന്നാല്‍, ലൈംഗികാതിക്രമം നടന്നതായി തെളിയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് ജഡ്ജി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ചര്‍മത്തില്‍ തൊടാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോസ്കോയുടെ പരിധിയില്‍ വരില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞത് വിവാദമായിരുന്നു.
Discussion about this post