ഡല്‍ഹി : അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അടുത്ത ആഴ്ച അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിയ്ക്കും. ഇന്ത്യാ-പാക്, ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും. മന്ത്രിയുടെ മൂന്ന് ദിവസത്തെ ജമ്മു സന്ദര്‍ശനം ചൊവ്വാഴ്ച ആരംഭിക്കും. കിഴക്കന്‍ ലഡാക്കിലുള്ള ചുമാറിലും വെടിവയ്പ്പുണ്ടാകുന്ന അതിര്‍ത്തി പോസ്റ്റുകളിലും സന്ദര്‍ശനം നടത്തും.
സാംബയിലെ ഇന്‍ഡോ ടിബറ്റന്‍ അതിര്‍ത്തി പൊലീസ് ക്യാമ്പിലെ മുതിയ ഓഫീസേഴ്സ് മെസിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. സിനോ-ഇന്ത്യന്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികളെപ്പറ്റി അദ്ദേഹം അവലോകനം നടത്തുകയും ഐ.ടി.ബി.പി സേനയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
Discussion about this post