ഭോപാല്‍: ഹിന്ദുദൈവങ്ങളെ നിന്ദിച്ച് കോമഡി ഷോയില്‍ പരിപാടികള്‍ അവതരിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റിലായ മുനാവര്‍ ഫറൂഖിക്ക് ജാമ്യമില്ല. മധ്യപ്രദേശ് ഹൈക്കോടതിയാണ് ജാമ്യം നിഷേധിച്ചത്.
മുനാവറിന്റെ വലംകൈയായ നളിന്‍ യാദവിനും ജാമ്യം നിഷേധിച്ചു. മതവികാരങ്ങള്‍ വ്രണപ്പെടുത്തി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി. ജനവരി 2നാണ് ഹിന്ദുദൈവനിന്ദയുടെ പേരില്‍ ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്.
ജാമ്യം അനുവദിക്കാന്‍ ഒന്നും കാണുന്നില്ലെന്ന് ജസ്റ്റിസ് ആര്യ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിധിച്ചു. പരസ്പരബഹുമാനം, വിശ്വാസം, ആദരവ് എന്നിവ ഒരു സമൂഹത്തിന്റെ അടത്തിറയാണ്. എന്നാല്‍ ഈ സംവിധാനത്തെ ഏതെങ്കിലും ഛിദ്രശക്തികള്‍ മലിനപ്പെടുത്തത് അനുവദിച്ചുകൂടെന്നും കോടതി പറഞ്ഞു.
Discussion about this post