ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപോരയില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
അവന്തിപോരയിലെ ട്രാല്‍ ഏരിയയിലെ മണ്ടൂരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പൊലീസിന്റേയും സുരക്ഷാ സേനയുടേയും സംയുക്ത നീക്കത്തിലാണ് ഭീകരരെ വധിച്ചത്.
read also: ഡൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം; സ്ഥലത്ത് പൊലീസ് പരിശോധന തുടരുന്നു
ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
Discussion about this post