ഡല്‍ഹി: രാഹുല്‍ ഗാന്ധി എ.ഐ.സി.സി അദ്ധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി കോണ്‍ഗ്രസ് ഡല്‍ഹി ഘടകം. രാഹുല്‍ ഗാന്ധി അടിയന്തരമായി ചുമതല എറ്റെടുക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
രാജ്യം കടന്നു പോകുന്ന അത്യന്തം അപകടകരമായ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെപ്പോലെ ശക്തനും ഊര്‍ജസ്വലനുമായ ഒരു നേതാവിനെയാണ് കോണ്‍ഗ്രസിന് ആവശ്യമെന്ന് കോണ്‍ഗ്രസ് ഡല്‍ഹി ഘടകം അദ്ധ്യക്ഷന്‍ അനില്‍കുമാര്‍ പറഞ്ഞു.
Discussion about this post