ഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 11.44 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് അഫ്ഗാന് പൗരന്മാർ അറസ്റ്റിൽ. കസ്റ്റംസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ജനുവരി 25 ന് ദുബായില്‍ നിന്ന് വരികയായിരുന്ന ഇവരില്‍ നിന്ന് 1.635 കിലോഗ്രാം മയക്കുമരുന്ന് അടങ്ങിയ 208 ഗുളികകള്‍ പിടിച്ചെടുത്തു. ഗുളികകളില്‍ ഹെറോയിന്‍ ആണെന്നാണ് നിഗമനം.
”എ.കെ 512 വിമാനത്തില്‍ ദുബായില്‍ നിന്ന് വരികയായിരുന്ന രണ്ട് അഫ്ഗാന് സ്വദേശികളെ ഡല്‍ഹി എയര്‍പോര്‍ട്ട് കസ്റ്റംസ് തടഞ്ഞു. 1635 ഗ്രാം ഹെറോയിന്‍ അടങ്ങിയ 208 ഗുളികകള്‍ പിടിച്ചെടുത്തു. 11.44 കോടി രൂപ വില മതിക്കും” -ഡല്‍ഹി കസ്റ്റംസ് ട്വീറ്റില്‍ പറഞ്ഞു.
Discussion about this post