കൊളംബോ : ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയായ ശേഷമുള്ള വിക്രമസിംഗെയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.
ഇന്ത്യയിലെത്തുന്ന വിക്രമസിംഗെ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക ഉടമ്പടികളെക്കുറിച്ചും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളുമാവും പ്രധാനമായും ചര്‍ച്ചാ വിഷയമാവുക.
Discussion about this post