വിജയവാഡ: ആന്ധ്രാപ്രദേശില്‍ ലോറി മറിഞ്ഞു 16 പേര് മരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ഈസ്റ്റ് ഗോദാവരി ജില്ലയിലെ ദേശീയ പാത 214 കടന്നു പോകുന്ന ഗാണ്ഡപള്ളിയിലാണ് അപകടം സംഭവിച്ചത്.
വിജയവാഡയില്‍ നിന്നും വിശാഖപട്ടണത്തേക്കു പോകുകയായിരുന്നു സിമന്റ് കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. തൊഴിലാളികളാണ് ലോറിയിലുണ്ടായിരുന്നതെന്നും ഡ്രൈവറുടെ ശ്രദ്ധക്കുറവാണ് അപകടത്തിനു കാരണമെന്നും പോലീസ് അറിയിച്ചു.
സിമന്റ് ചാക്കുകള്‍ക്കടിയില്‍ പെട്ടാണ് തൊഴിലാളികളുടെ മരണം സംഭവിച്ചത്. 16 പേരെ പോലീസ് രക്ഷപെടുത്തി രാജമുദ്രി ഗവണ്മെന്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഡ്രൈവറേയും ക്ലീനറേയും കാണാനില്ല.
Discussion about this post