കൊച്ചി: സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികള്‍ തീവ്രവാദ സംഘം രൂപീകരിച്ചെന്ന് എന്‍.ഐ.എ. സംഘത്തിലേക്ക് ആളുകളെ നിയമിക്കുകയും പണം സ്വരൂപിക്കുകയും ചെയ്തതായും കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
read also: മഞ്ഞ് വീണ് റോഡ് ഗതാഗതം തടസപ്പെട്ടു; യുവതി കുഞ്ഞിന് ജന്മം നല്‍കിയത് സൈനിക വാഹനത്തില്‍
സംഘത്തില്‍ അംഗങ്ങളാകാന്‍ 2019 ജൂണ്‍ മുതല്‍ പ്രതികള്‍ അറിഞ്ഞുകൊണ്ട് ഗൂഢാലോചന നടത്തി. 2019 നും 2020 ജൂണിനും ഇടയില്‍ 167 കിലോഗ്രാം സ്വര്‍ണം ഇന്ത്യയിലേക്ക് കടത്താന്‍ സൗകര്യമൊരുക്കി. രാജ്യത്തിന്റെ സുരക്ഷക്കും സാമ്പത്തിക സ്ഥിരതക്കും നഷ്ടം വരുത്തി പണം സമ്പാദിക്കാനുള്ള ഉദ്ദേശ്യവും പ്രതികള്‍ക്ക് ഉണ്ടായിരുന്നു.
ഇന്ത്യയിലേക്ക് വലിയ അളവില്‍ സ്വര്‍ണം കടത്തുന്നത് രാജ്യത്തിന്റെ സുരക്ഷയെയും സാമ്പത്തിക സുരക്ഷയെയും ഭീഷണിപ്പെടുത്തുകയും അസ്ഥിരപ്പെടുത്തുകയും ചെയ്തു. യുഎഇയുമായുള്ള സൗഹൃദ ബന്ധത്തെ ഇത് തകര്‍ത്തു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) നിയമത്തിലെ 16, 17, 18, 20 വകുപ്പുകള്‍ പ്രകാരം എല്ലാ പ്രതികളും കുറ്റം ചെയ്തുവെന്നും കുറ്റപത്രത്തിലുണ്ട്.
Discussion about this post