ഡല്‍ഹി: സിബിഎസ്ഇ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു. ഇക്കൊല്ലത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാതീയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് നാലുമുതലാണ് ഇരുപരീക്ഷകളും തുടങ്ങുകയെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് സാഹചര്യം മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുന്നത്. വിദ്യാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
മേയ് നാലിന് ആരംഭിച്ച് ജൂണ്‍ ഏഴിന് അവസാനിക്കുന്ന രീതിയിലാണ് പത്താംക്ലാസ് പരീക്ഷ. ജൂണ്‍ 11നാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ അവസാനിക്കുക. മാര്‍ച്ച് ഒന്നുമുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങുമെന്നും രമേശ് പൊക്രിയാല്‍ അറിയിച്ചു. ജൂലൈ 15-ഓടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Discussion about this post