നിയമസഭാ തെരഞ്ഞെടുപ്പിനു പ്രവര്‍ത്തകരെ ഊര്‍ജസ്വലരാക്കാനും ബിജെപിയുടെ പ്രചാരണ പരിപാടികള്‍ക്കു തുടക്കമിടാനും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ബുധനാഴ്ച കേരളത്തിലെത്തും. ബുധനാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം അവിടെ എന്‍ഡിഎ ഘടകക്ഷി നേതാക്കളുടെ യോഗത്തിലും ജനപ്രതിനിധികളുടെ യോഗത്തിലും പങ്കെടുക്കും.
സംസ്ഥാനത്തെ 140 നിയോജക മണ്ഡലം പ്രസിഡന്റുമാരുടേയും ഓരോ മണ്ഡലത്തിലേയും തെരഞ്ഞെടുപ്പ് ചുമതലക്കാരുടേയും യോഗത്തില്‍ അദ്ദേഹം സംസാരിക്കും. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്കു 12 വയൊണ് ഈ യോഗം. സാമൂഹ്യ-സാമുദായിക സംഘടനാ നേതാക്കളുമായി ഉച്ചയ്ക്ക് ശേഷം അദ്ദേഹം കൂടിക്കാഴ്ച നടത്തും.
നാലിന് രാവിലെ വിമാനത്തില്‍ നെടുമ്പാശേരിയിലെത്തും. അവിടെ നിന്ന് കാര്‍മാര്‍ഗം തൃശൂരിലെത്തും.
വ്യാഴാഴ്ച തൃശൂര്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ ആരംഭിച്ചു. ബിജെപി ജില്ലാ റാലി നടക്കുന്നതിനാല്‍ വ്യാഴാഴ്ച ഉച്ചമുതല്‍ തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും.
നദ്ദയ്ക്കു രാവിലെ മുതല്‍ തൃശൂര്‍ കാസിനോ ഹോട്ടലിലാണു പരിപാടികള്‍. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി തൃശൂര്‍ പോലീസിനു പുറമേ എസ്പിജി ഓഫീസര്‍മാരും സ്ഥലത്തെത്തി. കാസിനോ ഹോട്ടലില്‍ സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. വൈകുന്നേരം നാലരയ്ക്കു പൊതുസമ്മേളനം നടക്കുന്ന തെക്കേഗോപുരനടയിലും സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കും.
Discussion about this post