ജയ്പൂര്‍: രാജസ്ഥാനിലെ ജൈന ക്ഷേത്രത്തില്‍ വന്‍ വിഗ്രഹ മോഷണം. 30 ഓളം പുരാതന വിഗ്രഹങ്ങളും പണവും മോഷണം പോയി. ദിഗംബറിലെ പര്‍ശ്വനാഥ് ബൊഹര ജൈന ക്ഷേത്രത്തിലായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു മോഷണം നടന്നത്. ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കയറിയ മോഷ്ടാക്കള്‍ ഉറങ്ങുകയായിരുന്ന പൂജാരിയെ മുറിയില്‍ പൂട്ടിയിട്ടായിരുന്നു വിഗ്രഹങ്ങള്‍ മോഷ്ടിച്ചത്.
അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള വെള്ളിയിലും, അഷ്ടധാതു (എട്ട് ലോഹങ്ങള്‍) വിലും തീര്‍ത്ത വിഗ്രഹങ്ങളും, 65,000 രൂപയുമാണ് കവര്‍ച്ച പോയതെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു.
read also: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിടാൻ ജെ പി നദ്ദ നാളെ കേരളത്തിൽ
സംഭവത്തില്‍ ക്ഷേത്രം അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താന്‍ ക്ഷേത്രത്തിനകത്തെയും, പരിസരങ്ങളിലെയും സിസി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.
സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ക്ഷേത്ര കമ്മിറ്റി ആവശ്യപ്പെട്ടു.
Discussion about this post