മയക്കുമരുന്ന് കേസില്‍ അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി അറസ്റ്റിൽ. ഗുണ്ടാത്തലവന് കരിംലാലയുടെ ബന്ധു കൂടിയായ ചിങ്കു പഠാന് എന്ന പര്‍വേസ് ഖാനെ(40) ആണ് അറസ്റ്റിലായത്.
മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. ഘന്‍സോളിയിലെ വസതിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ദക്ഷിണ മുംബൈയിലെ ഡോംഗ്രിയിലും പരിസരങ്ങളിലും നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ രണ്ടു കോടി രൂപയുടെ കണക്കില്‍പ്പെടാത്ത കറന്‍സിയും കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്നും കൈത്തോക്കുകളും കണ്ടെത്തിയിരുന്നു.
Discussion about this post