ഡല്‍ഹി : പരസ്യചിത്രത്തില്‍ ധോണി ബിസിനസ് ടുഡേ എന്ന മാഗസിനില്‍ ധോണിയെ ദൈവരൂപത്തില്‍ ചിത്രീകരിച്ച പരസ്യചിത്രത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ സാമൂഹ്യപ്രവര്‍ത്തകനായ ജയകുമാര്‍ ഹിരേമത്ത് നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്യാന്‍ ഉത്തരവിട്ടു. സെഷന് 295 A വകുപ്പ് പ്രകാരം ജസ്റ്റിസ് പിസി ഘോസ് അടങ്ങിയ ബഞ്ചിന്റേതാണ് തീരുമാനം.
കവര്‍ ചിത്രമായി ധോണി ദൈവത്തിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് തുടക്കംകുറിച്ചത്. പെപ്സി, ലേസ്, ബൂസ്റ്റ്, ചെരുപ്പ് തുടങ്ങിയ സാധനങ്ങള്‍ കൈകളില്‍ പിടിച്ചാണ് പത്ത് കരങ്ങളുളള മഹാവിഷ്ണുവിന്റെ രൂപത്തില്‍ ധോണി മാഗസിന് കവര്‍ ചിത്രമായത്. ഇത് രാജ്യത്തെ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു പരാതി.
Discussion about this post