തൃശൂര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും കോണ്‍ഗ്രസിന്റേയും ദുഷിച്ച മുഖങ്ങളുടെ പ്രതീകങ്ങളാണ് പിണറായി വിജയനും ഉമ്മന്‍ചാണ്ടിയുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇരുവരും ഒരേ കളളനാണയത്തിന്റെ ഇരുവശങ്ങളാണെന്നും ഇരുവരും അഴിമതിയുടെ പ്രതീകങ്ങളാണെന്നും ബിജെപി മഹാസമ്മേളന വേദിയില്‍ സുരേന്ദ്രന് പറഞ്ഞു.
read also: ജേക്കബ് തോമസ് ബിജെപിയില്‍ ചേർന്നു; അംഗത്വം സ്വീകരിച്ചത് ജെ പി നദ്ദയില്‍ നിന്ന്
കോണ്‍ഗ്രസ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമെല്ലാം അഴിമതിക്കാരാണ്. ഉമ്മന്‍ചാണ്ടിയെ യുഡിഎഫിനെ നയിക്കാന്‍ ചുമതലപ്പെടുത്തിയത് വളരെ നല്ലകാര്യമാണ്. അതില്‍ ഹൈക്കമാന്റിനെ ഞങ്ങള്‍ അഭിനന്ദിക്കുകയാണ്. ഉമ്മന്‍ചാണ്ടിയെപ്പോലെ അഴിമതിക്കാരനായിട്ടുളള, ഭരണയന്ത്രം ദുരുപയോഗപ്പെടുത്തിയിട്ടുളള ആളെയാണ് പിണറായി വിജയനെ നേരിടാന്‍ രംഗത്തിറക്കിയിട്ടുളളത്. ഉമ്മൻചാണ്ടിയെപ്പോലെ അഴിമതിക്കാരനായിട്ടുളള, ഭരണയന്ത്രം ദുരുപയോഗപ്പെടുത്തിയിട്ടുളള ആളെയാണ് പിണറായി വിജയനെ നേരിടാന്‍ രംഗത്തിറക്കിയിട്ടുളളത്. അഴിമതിയുടെ അപോസ്തലന്മാരാണ് ഇരുവരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പിണറായി വിജയന് മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗപ്പെടുത്തി കളളക്കടത്തുകാര്‍ക്ക് പരവതാനി വിരിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി സോളാര്ക്കളളക്കടത്തുകാര്ക്കും രാജ്യദ്രോഹികള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗപ്പെടുത്താന്‍ അവസരമൊരുക്കിക്കൊടുത്തെന്നും സുരേന്ദ്രന് ആരോപിച്ചു.
Discussion about this post