മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ നാനാ പടോല രാജിവെച്ചു. പടോല മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്നാണ് സൂചന. രണ്ട് ദിവസം മുന്‍പ് പടോല ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നേരത്തെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ പടോല 2014-ല്‍ എം.പിയായിരുന്നു. പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയായിരുന്നു. മഹാ വികാസ് അഘാഡി മഹാരാഷ്ട്രയില്‍ ഭരണം പിടിച്ചപ്പോള്‍ സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് പടോലയെ ഏല്‍പ്പിക്കുകയായിരുന്നു.
Discussion about this post