തിരുവനന്തപുരം: തിരുവനന്തപുരത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്നും എക്സൈസ് സംഘം 50 കിലോ കഞ്ചാവ് കണ്ടെടുത്തു. ജില്ലയിലെ കാട്ടാക്കടക്കു സമീപം പേയാടിലാണ് സംഭവം.
എസ്.പി തിയേറ്റര്‍ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട കാറില്‍ 10 പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവെന്ന് എക്സൈസ് പറഞ്ഞു. കാര്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയാണെന്നും എക്സൈസ് പറഞ്ഞു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാറുടമയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി.
Discussion about this post