ഡല്‍ഹി : കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെതിരെ ഐ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിനു പരാതി നല്കി. സുധീരന് ഏകപക്ഷീയമായ നിലപാട് എടുക്കുന്നുവെന്നും സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നുമാണ് പരാതി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി സി.എന്‍.ബാലകൃഷ്ണനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടാണ് പരാതി അറിയിച്ചത്.
ഐ ഗ്രൂപ്പിനെതിരേ സുധീരന് നിരന്തരം നിലപാടെടുക്കുകയാണ്. കണ്‍സ്യൂമര്‍ ഫെഡ് പ്രസിഡന്റ് ജോയ് തോമസിനെ മാറ്റണമെന്ന കത്ത് ഐ ഗ്രൂപ്പിനെതിരായുള്ള നിലപാടിന്റെ ഭാഗമാണ്. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണമാണ് സുധീരന് ഉന്നയിക്കുന്നതെന്നും ഐ ഗ്രൂപ്പിന്റെ പരാതിയില്‍ പറയുന്നു.
Discussion about this post