ഡല്‍ഹി: ലഡാക്കിലെ ഇന്ത്യ-ചൈന സംഘര്‍ഷം പരിഹരിക്കുന്നതിനായി സൈനികതലത്തില്‍ നടത്തിയ ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ഒമ്പത് തവണ ചര്‍ച്ച നടത്തിയിട്ടും പ്രശ്നപരിഹാരത്തിനുള്ള ക്രിയാത്മകമായ നിര്‍ദേശങ്ങളൊന്നും ഉണ്ടായില്ലെന്നും ജയശങ്കര്‍ പറഞ്ഞു. വിജയവാഡയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇത് വളരെ സങ്കീര്‍ണമായ വിഷയമാണ്. ലഡാക്കിലെ പ്രശ്നം മനസിലാക്കണമെങ്കില്‍ ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടനയും അവിടെ നിലയുറപ്പിച്ചിരിക്കുന്ന സൈന്യങ്ങളെ കുറിച്ചും ധാരണ വേണമെന്നും ജയശങ്കര്‍ പറഞ്ഞു.
ചൈന ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ വലിയ രീതിയില്‍ ഇന്ത്യ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാന്‍ സൈനികതലത്തില്‍ ഒമ്പത് റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ തുടരുമെന്നും ജയശങ്കര്‍ പറഞ്ഞു.
വിദേശകാര്യമന്ത്രി ജയശങ്കര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും ചര്‍ച്ചകള്‍ നടത്തിയിരുന്നു.
Discussion about this post