ചെന്നൈ: ചെന്നൈ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.32 കിലോ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് 1.14 കോടി രൂപ മൂല്യം വരും.
ദുബായിയില്‍ നിന്നും എത്തിയ 6E66 വിമാനത്തിലാണ് കോടികളുടെ സ്വര്‍ണം പിടികൂടിയത്. വിമാനത്തില്‍ ഒളിപ്പിച്ചതും ഗുവാഹട്ടിയില്‍ നിന്നും ചെന്നൈയിലെത്തിയ യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.
1.16 കിലോ വീതം സ്വര്‍ണമാണ് പിടികൂടിയതെന്നും സംഭവത്തില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തെന്നും ചെന്നൈ കസ്റ്റംസ് ട്വിറ്ററിലൂടെ അറിയിച്ചു.
Discussion about this post