ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന് ഖാന് പൗരന്മാരെ കടക്കെണിയിലാക്കുന്നതായി പാക് പാര്‍ലമെന്റില്‍ ധനകാര്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ഓരോ പാകിസ്ഥാനി പൗരനും ജനിക്കുമ്പോള്‍ തന്നെ ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ കടക്കാരനാവുന്നതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം ഇമ്രാന് ഖാന് സര്‍ക്കാര്‍ തന്നെ പാകിസ്ഥാന് പാര്‍ലമെന്റില്‍ സമ്മതിച്ചിട്ടുണ്ട്.
ഇതില്‍ ഇമ്രാന് ഖാന് സര്‍ക്കാരിന്റെ സംഭാവന 54,901 രൂപയാണ്. ഇത് മൊത്തം കടത്തിന്റെ 46% ആണ്. ഈ കടഭാരം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് വര്‍ദ്ധിച്ചത്. അതായത്, ഇമ്രാന്ഖാന് പാകിസ്ഥാന്റെ അധികാരം ഏറ്റെടുത്തപ്പോള്‍ രാജ്യത്തെ ഓരോ പൗരനും 1,20,099 രൂപയാണ് കടമുണ്ടായിരുന്നത്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന വിദേശ കടം കൈകാര്യം ചെയ്യുന്നതിനായാണ് പാകിസ്ഥാന് 2005-ല്‍ ധനപരമായ ഉത്തരവാദിത്വ ക്രെഡിറ്റ് പരിധി (എഫ്ആര്‍ഡിഎല്‍) നിയമം പാസാക്കിയത്.
ധനക്കമ്മി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നാല് ശതമാനത്തില്‍ കൂടരുത് എന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ട്രഷറിയുമായി ബന്ധപ്പെട്ട് എല്ലാ നയങ്ങളും സര്‍ക്കാര്‍ വിശദമായി പഠിക്കണമെന്നും നിയമം വ്യക്തമാക്കുന്നു. എന്നാല്‍ ഇതിനെയെല്ലാം അട്ടിമറിക്കുന്ന രീതിയിലാണ് ഇമ്രാന്ഖാന് വിദേശവായ്പകള്‍ സ്വീകരിക്കുന്നത്.
2020-21 സാമ്പത്തിക വര്‍ഷത്തെ ധനനയത്തില്‍ പാകിസ്ഥാന്റെ ധനക്കമ്മി ദേശീയ സമ്പദ്വ്യവസ്ഥയുടെ നാല് ശതമാനമായി കുറയ്ക്കുന്നതില്‍ ഇമ്രാന് ഖാന് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പാകിസ്ഥാന് ധനമന്ത്രാലയം അംഗീകരിച്ചു.
2005-ലെ ധനപരമായ ക്രെഡിറ്റ് പരിധി (എഫ്ആര്‍ഡിഎല്‍) നിയമം സര്‍ക്കാര്‍ ലംഘിച്ചു. പാകിസ്ഥാന്റെ മൊത്തം ധനക്കമ്മി ജിഡിപിയുടെ 8.6 ശതമാനമാണ്, ഇത് എഫ്ആര്‍ഡിഎല്‍ ആക്റ്റിന്റെ പരിധിയുടെ ഇരട്ടിയാണ്. 2018 ജൂണില്‍ പാകിസ്ഥാന്റെ മൊത്തം പൊതു കടം 120,099 ട്രില്യണ്‍ പാകിസ്ഥാന് രൂപയായിരുന്നു. ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ ഈ കടം 28 ശതമാനം വര്‍ദ്ധിച്ച് 33,590 ട്രില്യണ്‍ രൂപയായി ഉയര്‍ന്നു, അടുത്ത വര്‍ഷം ഇത് 14 ശതമാനം വര്‍ദ്ധിച്ചു.
Discussion about this post