ബാലസോര്‍: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് അന്തരിച്ചുവെന്ന വ്യാജ വാര്‍ത്ത വിശ്വസിച്ച് സ്കൂളില്‍ അനുശോചന യോഗം. ഒഡീഷയിലെ ബലാസോര്‍ ജില്ലയിലെ പ്രൈമറി സ്കൂളിലാണ് അനുശോചന യോഗവും സ്കൂളിന് ഒരു ദിവസത്തേക്ക് അവധിയും നല്‍കിയത്. മേഖലയിലെ മറ്റൊരു സ്കൂളില്‍ ടീച്ചേഴ്സ് ട്രെയ്നിംഗ് കോഴ്സിന് പോയിരുന്നഹെഡ്മാസ്റ്റര് കമലകാന്ത ദാസാണ് സഹ പ്രവര്‍ത്തകര്‍ നല്കിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്കൂളിന് അവധി നല്കാന് നിര്‍ദേശം നല്‍കിയത്.പ്രദേശവാസികള്‍ പ്രധാനധ്യാപകനെതിരെ കലക്ടര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറതതായത്. വിവാദത്തില്‍ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അധ്യാപകന് സസ്പെന്ഷന് നല്കാന് ഉത്തരവായതായും കലക്ടര്‍ പറഞ്ഞു.നേരത്തെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം മരിക്കുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന് അനുശോചനം അറിയിച്ച ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി നീരാ യാദവിന്റെ നടപടി വിവാദമായിരുന്നു.
Discussion about this post