കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടി സണ്ണി ലിയോണി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഹര്‍ജി നല്‍കിയിട്ടുണ്ട്.
കൊച്ചിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് പരാതിയില്‍ പറയുന്നത്.
കേസില്‍ ക്രൈംബ്രാഞ്ച് സണ്ണിയെ ചോദ്യം ചെയ്തിരുന്നു. 2016 മുതല്‍ വിവിധ വസ്ത്രസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിനായാണ് പണം കൈപ്പറ്റിയത്. എന്നാല്‍ താന്‍ പണം വാങ്ങി പറ്റിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. സംഘാടകരില്‍ നിന്നുണ്ടായ പിഴവു കാരണമാണ് പരിപാടി നടക്കാതിരുന്നതെന്നാണ് പൊലീസിനോട് താരം പറഞ്ഞത്.
Discussion about this post