ഡല്‍ഹി: ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ എപ്പോഴും ഇന്ത്യ മുന്‍നിരയില്‍ തന്നെ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദ വിമുക്തമായ ഒരു മേഖലയാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഖാനിയുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ കുടിവെള്ള സൗകര്യം ലഭ്യമാക്കുന്നതിനായി അണക്കെട്ട് പണിയുന്നതിനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
അഫ്ഗാനിസ്ഥാനില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സമഗ്രമായ വെടിനിര്‍ത്തലിന് പിന്തുണ നല്‍കുന്നുണ്ടെന്നും പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ ഐക്യം പ്രധാനമാണെന്നും ഏത് വെല്ലുവിളിയെയും നേരിടാന്‍ ഒരു ഐക്യ അഫ്ഗാനിസ്ഥാന് കഴിയുമെന്ന് തനിക്കുറപ്പുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.
Discussion about this post