സമൂഹ മാധ്യമങ്ങളില്‍ ബി.ജെ.പിക്കെതിരെ പോരാടാന്‍ അഞ്ച് ലക്ഷത്തോളം സൈബര്‍ പോരാളികളെ സൃഷ്ടിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇതിനായി ‘ജോയിന്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ’രാജ്യവ്യാപക കാമ്പയിനിന് തിങ്കളാഴ്ച തുടക്കം കുറിച്ചു.ബി.ജെ.പിയെ പ്രതിരോധിക്കാനും പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുമായി സൈബര്‍ പോരാളികള്‍ക്കുള്ള റിക്രൂട്ട്മെന്റ് ക്യാമ്പയിന് തുടക്കമിട്ടത് രാഹുല്‍ ഗാന്ധിയാണ്.
‘ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ പോരാടുന്നതിന് തന്റെ പാര്‍ട്ടിയുടെ ‘ആര്‍മി ഓഫ് ട്രൂത്തി’ല്‍ ചേരാന്‍ രാജ്യത്തെ യുവതയെ ക്ഷണിക്കുന്നു’ രാഹുല്‍ ട്വീറ്റ് ചെയ്തു.
‘പെയ്ഡ് ട്രോള്‍ ആര്‍മി’രാജ്യത്ത് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും അതിനെ തടയിടേണ്ട സമയമാണിതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.
Discussion about this post