കോഴിക്കോട് കല്ലാച്ചി സര്‍ക്കാര്‍ യു.പി സ്ക്കൂളില്‍ വിദ്യാഭ്യാസ മന്ത്രിയ്ക്ക് വേണ്ടി ഓണ പരീക്ഷ നേരത്തെയാക്കി. മന്ത്രി പി.കെ അബ്ദുറബ്ബ് പങ്കെടുക്കുന്ന പരിപാടിയ്ക്ക് ് വേണ്ടി പരീക്ഷ 12 മണി മുതല്‍ നടത്തുകയായിരുന്നു. 5,7 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഉച്ചഭക്ഷണം കഴിക്കേണ്ട സമയത്ത് പരീക്ഷ എഴുതേണ്ടി വന്നത്.
ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പരീക്ഷ നടത്തേണ്ടിയിരുന്നത്. ഈ സ്ക്കൂളില്‍ മാത്രം പരീക്ഷ നടത്തിയതോടെ പരീക്ഷ പേപ്പര്‍ ചോര്‍ന്നതായി അധ്യാപക സംഘടനകള്‍ ആരോപിച്ചു.
Discussion about this post