ബംഗളൂരു കലാപം ആസൂത്രിതമെന്ന് എന്‍ഐഎ കുറ്റപത്രം. എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരടക്കം ആക്രമണത്തില്‍ പങ്കെടുത്ത 247 പേര്‍ക്കെതിരെയാണ് എന്‍ഐഎ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ബെംഗളൂരു നഗരത്തിലെ ഡിജെഹള്ളി കെജെ ഹള്ളി പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന അക്രമ സംഭവങ്ങള്‍ ആസൂത്രിതമാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. പ്രതികളായ 247 പേരില്‍ 109 പേര് ഡിജെ ഹള്ളി പോലീസ് സ്റ്റേഷന് പരിധിയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടും 139 പേര് കെ ജെ ഹള്ളിയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടുമാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുന്നത്. 667 പേജുള്ള കുറ്റപത്രമാണ് ബംഗളൂരു പ്രത്യേക കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ചിരിക്കുന്നത്.
Discussion about this post