കാബൂളില്‍ ഭീകരാക്രമണത്തില്‍ പോലീസ് മേധാവി കൊല്ലപ്പെട്ടു. ഇദ്ദേഹത്തിനൊപ്പം രണ്ട് അംഗരക്ഷകരും കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂളിലെ പിഡി5 എന്ന പേരിലറിയപ്പെടുന്ന ജില്ലയുടെ പോലീസ് മേധാവി മുഹമ്മദ്സായ് കൊച്ചിയാണ് സ്ഫോടനത്തിനിരയായത്.
ഒരു ദിവസം തന്നെ മൂന്ന് ബോംബ് സ്ഫോടനങ്ങളാണ് ഭീകരര്‍ നടത്തിയത്. ആറു പേര് കൊല്ലപ്പെടുകയും ആകെ 20 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാബൂളിലെ പഹ്ഗാം ജില്ലയിലെ ഖ്വാല-ഇ-അബുള്‍ അലി മേഖലയിലാണ് ആക്രമണം നടന്നത്.
Discussion about this post