ഡല്‍ഹി: സൗദിയുമായി പ്രതിരോധ മേഖലയിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യന്‍ സൈന്യവുമായി ചേര്‍ന്ന് സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടത്താനൊരുങ്ങി ഇന്ത്യന്‍ സൈന്യം. ചരിത്രത്തില്‍ ആദ്യമാണ് സൗദി അറേബ്യന്‍ സൈന്യവുമായി ചേര്‍ന്ന് ഇന്ത്യ അഭ്യാസ പ്രകടനത്തില്‍ ഏര്‍പ്പെടുന്നത്.
അടുത്ത സാമ്പത്തിക വര്‍ഷം അവസാനം അഭ്യാസ പ്രകടനം നടത്താന്‍ ആണ് ഇരു സൈന്യങ്ങളും തീരുമാനിച്ചിരിക്കുന്നത്.
സൗദി അറേബ്യയിലായിരിക്കും അഭ്യാസ പ്രകടനം സംഘടിപ്പിക്കുക. ഇതിനായി ഇന്ത്യന്‍ സൈന്യം സൗദി അറേബ്യയിലേക്ക് തിരിക്കും. പ്രതിരോധ മേഖലയില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അഭ്യാസ പ്രകടനം നടത്തുന്നത്.
അടുത്തിടെയായി പ്രതിരോധ രംഗത്തെ ഇന്ത്യ- സൗദി അറേബ്യ ബന്ധം മെച്ചപ്പെട്ടുവരികയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആദ്യമായി കരസേന മേധാവി മേജര്‍ ജനറല്‍ എംഎം നരവനെ സൗദി അറേബ്യ സന്ദര്‍ശിച്ചത് നിര്‍ണ്ണായകമായിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യാസ പ്രകടനം നടത്താന്‍ തീരുമാനിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
Discussion about this post