ഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വിരമിക്കുന്നു. പുതിയ ചീഫ് ജസ്റ്റിസിനെ കൊളീജിയം ശുപാര്‍ശ ചെയ്തിട്ടില്ല. നിലവിലെ ചീഫ് ജസ്റ്റിസ് ബോബ്ഡെ ഏപ്രില്‍ 23 നാണ് വിരമിക്കുന്നത്. ഇദ്ദേഹമടക്കം ആഗസ്റ്റ് മാസത്തിനുള്ളില്‍ അഞ്ച് ജഡ്ജിമാരാണ് സുപ്രീംകോടതിയില്‍ നിന്ന് വിരമിക്കുന്നത്.
2019 നവംബറിലാണ് ബോബ്ഡെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയത്. രഞ്ജന്‍ ഗൊഗോയ് വിരമിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
നിലവിലെ സീനിയോരിറ്റി ലിസ്റ്റ് പ്രകാരം ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അകില് കുറേഷിയാണ് സുപ്രീംകോടതിയിലെത്തേണ്ടത്.
എസ്.എ ബോബ്ഡെ, ജസ്റ്റിസുമാരായ എന്‍.വി രമണ, രോഹിങ്ടണ്‍ നരിമാന്, യു.യു ലളിത്, എ.എം ഖാന്‍വില്‍ക്കര്‍ എന്നിവരാണ് നിലവില്‍ കൊളീജിയം അംഗങ്ങള്‍.
സുപ്രീംകോടതി ബെഞ്ചിലെ ഇന്ദു മല്‍ഹോത്ര ഈ വര്‍ഷം മാര്‍ച്ചില്‍ വിരമിക്കും. ജസ്റ്റിസ് അശോക് ഭൂഷണും രോഹിങ്ടണ്‍ നരിമാനും നവീന്‍ സിന്‍ഹയും ഈ വര്‍ഷം വിരമിക്കുന്നവരാണ്.
ബോബ്ഡെയുടെ നേതൃത്വത്തില്‍ ഇതിന് മുന്‍പ് നടന്ന കൊളീജിയം യോഗങ്ങളിലെല്ലാം ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതിനായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്.
34 ജഡ്ജിമാര്‍ ഉണ്ടാകേണ്ടിടത്ത് നിലവില്‍ 30 ജഡ്ജിമാരുമായാണ് സുപ്രീംകോടതി പ്രവര്‍ത്തിക്കുന്നത്.
Discussion about this post