ടോക്കിയോ: ജപ്പാന്റെ കിഴക്കന്‍ തീരത്ത് ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. എന്നാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ശനിയാഴ്ച വൈകിട്ടായിരുന്നു ഭൂചലനം ഉണ്ടായത്.
ഭൂകമ്പം ജപ്പാന്റെ കിഴക്കന്‍ തീരത്തിന്റെ ചില ഭാഗങ്ങളില്‍ ശക്തമായ കുലുക്കമുണ്ടായി. ടോക്കിയോയിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു. എന്നാല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 4.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനങ്ങളും ഉണ്ടായതായി പറയുന്നു.
Discussion about this post