വാഷിംഗ്ടണ്‍: വീണ്ടും ഇന്ത്യന്‍ വംശജരെ പ്രധാനപദവികളിലേക്ക് നിയമിച്ച് ജോ ബൈഡന് ഭരണകൂടം. സന്നദ്ധപ്രവര്‍ത്തനത്തിനും സേവനത്തിനുമുള്ള ഫെഡറല്‍ ഏജന്‍സിയായ അമേരി കോര്‍പ്സിലെ പ്രധാന സ്ഥാനങ്ങളിലേക്കാണ് നിയമനം നല്‍കിയത്.
അമേരി കോര്‍പ്സ് സ്റ്റേറ്റ് ആന്റ് നാഷണല്‍ ഡയറക്ടറായി സോണാലി നിജവാനെയും, വിദേശകാര്യ മേധാവിയായി നാല്പത്തിരണ്ടുകാരനായ ശ്രീ പ്രെസ്റ്റണ് കുല്ക്കര്ണിയെയുമാണ് തിരഞ്ഞെടുത്തത്. കോവിഡിനെതിരായ പോരാട്ടം, സമ്പദ് വ്യവസ്ഥ വീണ്ടെടുക്കല്‍, വംശീയ തുല്യത, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികള്‍ക്കെതിരെ ഭരണകൂടത്തിന്റെ അജണ്ടയെ പിന്തുണയ്ക്കാന്‍ ഈ നേതാക്കളുടെ സേവനം ഉപയോഗിക്കുമെന്നും അമേരി കോര്‍പ്സ് പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ഫോറിന് സര്‍വീസ് ഓഫീസര്‍ ഉള്‍പ്പടെ നിരവധി പദവികള്‍ കുല്‍ക്കര്‍ണി വഹിച്ചിട്ടുണ്ട്. അമേരി കോര്‍പ്സ് വഴി പ്രാദേശിക ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായുള്ള 12 മില്യണ്‍ ഡോളര്‍ സംരംഭമായ സ്റ്റോക്ക്ട്ടണ് സര്‍വീസ് കോര്‍പ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു സോണാലി നിജവാന്.
Discussion about this post