ഗുവാഹട്ടി : അസ്സമിലെ പ്രശസ്ത ദേവീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. ഗുവാഹട്ടിയിലെ കാമാഖ്യ ക്ഷേത്രത്തിലാണ് അദ്ദേഹം ദര്‍ശനം നടത്തിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ അസ്സമില്‍ എത്തിയതായിരുന്നു അദ്ദേഹം.
അസ്സമില്‍ എത്തിയ അദ്ദേഹം ആദ്യം എത്തിയത് കാമാഖ്യ ക്ഷേത്രത്തിലാണ്. മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. നിലച്ചാല്‍ താഴ്വരയില് കുടികൊള്ളുന്ന ദേവി കാമാഖ്യയുടെ അനുഗ്രഹത്താലാണ് ദിനം ആരംഭിച്ചതെന്ന് ജയ്ശങ്കര് ട്വിറ്ററില്‍ കുറിച്ചു.
ദേവിയില്‍ നിന്നും അനുഗ്രഹം തേടിയ ശേഷം സംസ്ഥാനത്ത് സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു.
Discussion about this post