കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി. 47 ലക്ഷം രൂപ വിലമതിക്കുന്ന 976 ഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്.
ഫ്ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹ്മാന് എന്നയാളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മിശ്രിത രൂപത്തില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്.
കാസര്‍ഗോഡ് സ്വദേശി ഷെരീഫ് എന്നയാളില്‍ നിന്ന് ദുബായിയിലേക്ക് കടത്താന്‍ ശ്രമിച്ച 7.79 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടിയിട്ടുണ്ട്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.എ കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണവും കറന്‍സിയും പിടികൂടിയത്.
Discussion about this post