ലഖ്നൗ: വിവിധ മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ കോച്ചിംഗ് സെന്ററുകള്‍ ആരംഭിച്ച് ഉത്തർപ്രദേശ് സര്‍ക്കാര്‍. പാത്ത് പ്രദര്ശക് എന്ന് പേര് നല്‍കിയിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നിര്‍വ്വഹിച്ചു. മുഖ്യമന്ത്രി അഭ്യുദയ യോജന പദ്ധതി പ്രകാരമാണ് കോച്ചിംഗ് സെന്ററുകള്‍ ആരംഭിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഉത്തര്‍പ്രദേശിലെ 30,000 ത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി പോയിരുന്നു. കോച്ചിംഗ് ക്ലാസുകള്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയ വിദ്യാര്‍ത്ഥികളാണ് വിവിധ ഇടങ്ങളില്‍ കുടുങ്ങിയത്. ഇതോടെയാണ് സംസ്ഥാനത്ത് സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കോച്ചിംഗ് ക്ലാസ് സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കി നല്‍കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. നാളെ മുതലാണ് സംസ്ഥാനത്ത് കോച്ചിംഗ് ക്ലാസുകള്‍ ആരംഭിക്കുന്നത്. തങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഇത് സഹായകരമാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
Discussion about this post