കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള ഗ്രേറ്റ തൻബെർഗിന്റെ ടൂൾകിറ്റിലെ ‘റിസോഴ്സ് പേഴ്സൺ’ആണ് പീറ്റർ ഫ്രീഡറിക്ക്.ഇന്ത്യയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ഫ്രെഡറിക്കും പങ്കുണ്ടെന്നാണ് അറിയുന്നത്. അതേസമയം, ടൂൾകിറ്റ് കേസിൽ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയ്ക്കും വ്യക്തമായ പങ്കുണ്ടെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. പീറ്റർ ഫ്രെഡറിക്കും ഐഎസ്ഐയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
കർഷകരുടെ പ്രതിഷേധത്തിന്റെ നിർണായക ഡേറ്റാ കൈമാറ്റങ്ങളിൽ ഫ്രെഡറിക്കിന് വലിയ പങ്കുണ്ടെന്നാണ് മാധ്യമ നിരീക്ഷകനായ ഡിസിൻഫോളാബിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഖാലിസ്ഥാനി ഭജൻ സിങ് ബിന്ദറുമായി ഫ്രെഡറിക്ക് നിരവധി തവണം ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. പാക് ഐഎസ്ഐയുടെ കെ 2 (കശ്മീർ-ഖാലിസ്ഥാൻ) ഗൂഢലോചനയുമായി ഇയാൾക്ക് ബന്ധമുണ്ട്.ഇന്ത്യയെ അധിക്ഷേപിക്കാനായി തയാറാക്കിയ ടൂൾ കിറ്റ് പീറ്റർ ഫ്രെഡറിക് ആണ് എഡിറ്റ് ചെയ്ത വ്യക്തികളിലൊന്ന്.
ഇദ്ദേഹത്തിന് ഐഎസ്ഐ കേന്ദ്രത്തിലെ പ്രമുഖരുമായി ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു.ട്വിറ്ററിൽ പോസ്റ്റ് ചെയ്യേണ്ട ഹാഷ്ടാഗുകളെല്ലാം മുൻകൂട്ടി തീരുമാനിച്ചിരുന്നതും ഫ്രെഡറിക് ആയിരുന്നു. പ്രത്യേക ദിവസങ്ങളിൽ പുറത്തിറക്കേണ്ട, ട്രന്റിങ്ങിൽ കൊണ്ടുവരേണ്ട ടാഗുകളും ഫ്രെഡറിക് തയാറാക്കിയിരുന്നു . ഇതില്‍ മോദി കര്‍ഷക കൂട്ടക്കൊലയ്ക്ക് പദ്ധതിയിടുന്നു എന്ന ടാഗ് വരെ ഉൾപ്പെടുമെന്നാണ് പൊലീസ് കണ്ടെത്തിയത്. പീറ്റർ ഫ്രെഡറിക്ക് യുഎസിൽ നിരവധി സ്ഥാപനങ്ങളും സംഘടനകളും രൂപീകരിച്ചിട്ടുണ്ട്.
2007 ൽ ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്കായുള്ള ഓർഗനൈസേഷൻ (OFMI) രൂപീകരിച്ചു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കുവേണ്ടിയാണ് OFMI സ്ഥാപിക്കപ്പെട്ടത്. എന്നാൽ അതിൽ ഇന്ത്യൻ അല്ലെങ്കിൽ ഇന്ത്യൻ വംശജരായ ഒരാൾ പോലും ഉണ്ടായിരുന്നില്ല. ഖാലിസ്ഥാനി അജണ്ടയ്ക്കായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമാനമായ മറ്റൊരു സംഘടനയായ സിഖ് ഇൻഫർമേഷൻ സെന്റർ (എസ്ഐസി) ലും പീറ്ററിന് പ്രമുഖ ഇടം ലഭിച്ചുവെന്നാണ് ദി ഡിസ്ഫോളാബ് റിപ്പോർട്ടിൽ പറയുന്നത്.
ബിന്ദർ-പീറ്റർ ഇരുവരും ആദ്യം മഹാത്മാഗാന്ധിക്കെതിരെ പോരാട്ടം ആരംഭിച്ചു. ഇന്ത്യയുമായി ബന്ധപ്പെട്ട അഹിംസയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. യുഎസിലെ ഗാന്ധിയുടെ പ്രതിമ തകർത്തത് ഇവരായിരുന്നു. യുഎസ്എയിലെ മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ച പ്രതിഷേധക്കാരുടെ ഭാഗത്തും ഫ്രെഡറിക് ഉണ്ടായിരുന്നു.
അതേസമയം, സൂം മീറ്റിംഗിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ ഫ്രെഡറിക്ക് ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പാക് ഐഎസ്ഐയുടെ സഹായത്തോടെ ഫ്രെഡറിക്ക് ഭീകരതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഡിസിൻഫോളാബ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്താൻ ബിന്ദർ-പീറ്റർ പദ്ധതി നടപ്പിലാക്കാനായിരുന്നു ഇപ്പോഴത്തെ നീക്കം.
Discussion about this post