റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണം. യെമനില്‍ നിന്ന് ഹൂദികളാണ് തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിടുന്നതെന്ന് അറബ് സഖ്യ സേന ആരോപിച്ചു. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇല്ല.
ചൊവ്വാഴ്ച രാവിലെ സ്പോടക വസ്തു നിറച്ച വിമാനമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ബുധനാഴ്ചയും ശനിയാഴ്ചയും സമാനമായ ആക്രമണം അബഹ വിമാനത്താവളം ലക്ഷ്യമിട്ട് നടന്നിരുന്നു. ശനിയാഴ്ച ഇറാന് പിന്തുണയോടെയായിരുന്നു ഹൂദികളുടെ ആക്രമണം. തുടര്‍ച്ചയായി സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹൂതികള്‍ ആക്രമണം നടത്തി വരികയാണ് എന്നാല്‍ സേനയുടെ ഇടപെടലാണ് അപകടങ്ങള്‍ ഒഴിവാക്കുന്നതെന്നാണ് സഖ്യ സേന വ്യക്തമാക്കുന്നത്.
ബുധനാഴ്ച അബഹ വിമാനത്താവളം ലക്ഷ്യമാക്കി സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു യാത്രാവിമാനത്തിന് തീപ്പിടിച്ചു. വളരെ വേഗം തീയണക്കാന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവാക്കാന്‍ സാധിച്ചു. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും രംഗത്തെത്തിയിരുന്നു.
ഇതോടെ ഹൂതി ഭീഷണി അവസാനിപ്പിക്കാന്‍ യു.എന്‍. രക്ഷാസമിതി ഇടപെടണമെന്ന ശക്തമായി ആവശ്യപ്പെട്ട് സൗദി അറേബ്യ രംഗത്തെത്തി. യു.എന്‍. രക്ഷാസമിതിക്കയച്ച കത്തിലാണ് സൗദി ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.
Discussion about this post