ചെന്നൈ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു ലക്ഷം രൂപ നല്കി മുസ്ലിം വ്യവസായി. സാമുദായിക സൗഹാര്‍ദ്ദം ഉറപ്പിക്കുന്നതിനുള്ള ഭാഗമായിട്ടാണ് നടപടി. മതസാഹോദര്യം ഉറപ്പിക്കാനാണ് ഈ ശ്രമമെന്ന് ഹബീബ് പ്രതികരിച്ചു. നമ്മള് എല്ലാവരും ദൈവത്തിന്റെ മക്കളാണ് എന്ന വിശ്വാസത്തിലാണ് പണം നല്‍കുന്നതെന്നും ഹബീബ് പറയുന്നു.
ഒരു നല്ല ലക്ഷ്യത്തിനായി സംഭാവന ചെയ്യുന്നതില്‍ തെറ്റില്ലെന്നും ഹബീബ് പറഞ്ഞു. ഏറെക്കാലമായുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനുള്ളതാണ് അയോധ്യയിലെ രാമക്ഷേത്രമെന്നും ഹബീബ് പറയുന്നു.
ചെന്നൈയില്‍ ഹിന്ദുമുന്നണിയാണ് രാമക്ഷേത്രത്തിനായി സംഭാവന ശേഖരിക്കുന്നത്.
Discussion about this post