ജോദ്പുര്‍: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് മരണശേഷം തന്റെ ആഭരണങ്ങള്‍ സംഭാവന നല്‍കണമെന്ന ഭാര്യയുടെ അവസാന ആഗ്രഹം സഫലമാക്കി ഭര്‍ത്താവ്. രാജസ്ഥാനിലെ ജോദ്പുര്‍ സ്വദേശിയായ ആഷ എന്ന യുവതിയുടെ ആഗ്രഹമാണ് ഭര്‍ത്താവ് വിജയ് സിംഗ് നിറവേറ്റിയത്.
ശ്രീരാമന്റെ വലിയ ഭക്തയായിരുന്നു ആഷ. രാമക്ഷേത്ര നിര്‍മ്മാണത്തിനായി രാജ്യമെങ്ങും ധനസമാഹരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ആഷ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നതിനിടെയാണ് തന്റെ അവസാന ആഗ്രഹം പറഞ്ഞത്.
തന്റെ മൃതദേഹം സംസ്കരിക്കും മുന്‍പ് ആഭരണങ്ങള്‍ രാമക്ഷേത്ര നിര്‍മ്മാണത്തന് നല്‍കണം എന്നാണ് മരിക്കും മുന്‍പ് ആഷ പറഞ്ഞതെന്ന് ഭര്‍ത്താവ് വിജയ് സിങ് പറയുന്നു. കൊറോണ ബാധിതയായി ആശുപത്രിയിലിരിക്കെ ആഷയ്ക്ക് ശ്വാസകോശ സംബന്ധ അസുഖം പിടിപെട്ടിരുന്നു. ആരോഗ്യ നില കൂടുതല്‍ ഗുരുതരമായതിനെ തുടര്‍ന്നാണ് മരണം. മരണ ശേഷം ക്ഷേത്ര നിര്‍മ്മാണത്തിനായി ഫണ്ട് ശേഖരിക്കാന്‍ പ്രചാരണം നടത്തുന്ന ഹേമന്തിനെ ഭര്‍ത്താവ് ഫോണില്‍ വിളിച്ച് സംസാരിച്ചു.
തന്റെ ഭാര്യയുടെ ആഭരണങ്ങള്‍ ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കണമെന്ന് അവള് ആഗ്രഹം പ്രകടിപ്പിച്ചു, അത് സാദ്ധ്യമാക്കണമെന്ന് ഹേമന്തിനോട് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ അവള് തങ്ങളെ വിട്ട് പോയി. മൃതദേഹം സംസ്കരിക്കും മുന്‍പ് ആഭരണങ്ങള്‍ കൈമാറണമെന്നാണ് ഭാര്യയുടെ അവസാന ആഗ്രഹമെന്നും വിജയ് ഹേമന്തിനോട് പറഞ്ഞു.
ഭാര്യയുടെ ആഗ്രഹം നടക്കുമെന്ന് ഹേമന്ദ് വിജയ് സിംഗിന് ഉറപ്പ് നല്കി. ആദ്യം സംസ്കാര ചടങ്ങുകള്‍ നടക്കട്ടെയെന്ന് ഹേമന്ത് പറഞ്ഞു. അങ്ങനെ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ വിറ്റു. ഏകദേശം ഏഴ് ലക്ഷത്തോളം രൂപ കിട്ടി. അത് ഭഗവാന് ശ്രീരാമന്റെ പേരില്‍ വിജയ് സിംഗ് സംഭാവന നല്‍കുകയായിരുന്നു.
Discussion about this post