Tuesday, March 2, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

‘മരട് 357’ സിനിമയുടെ റിലീസ് തടഞ്ഞ് കോടതി; കാരണമിതാണ്

by Brave India Desk
Feb 17, 2021, 05:03 pm IST
in Kerala, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കുന്നത് പ്രമേയമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രമായ ‘മരട് 357’ന്റെ റിലീസ് തടഞ്ഞ് കോടതി. എറണാകുളം മുന്‍സിഫ് കോടതിയാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

സിനിമയുടെ ട്രെയ്‍ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ് കോടതി ഉത്തരവിട്ടു. മറ്റന്നാള്‍ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് നിര്‍ണായക ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.

കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്നാണ് ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ വാദം. സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് നിക്ഷിപ്‌ത താത്‌പര്യമുണ്ടെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു.

അതേസമയം, സിനിമയില്‍ ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ പറയുന്ന പോലെ അവരെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു രംഗം പോലുമില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു. ജയറാം നായകനായ പട്ടാഭിരാമന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രമാണ് മരട് 357. ദിനേശ് പളളത്തിന്റേതാണ് സിനിമയുടെ തിരക്കഥ.

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

 

Tags: flatmaradu caseMAINmaradu 357
Share2TweetSendShare

Discussion about this post


Related News

വാഹന പണിമുടക്ക് ആരംഭിച്ചു; ബി എം എസ് പങ്കെടുക്കുന്നില്ല, കടകൾ തുറന്ന് വ്യാപാരികൾ

കേരളത്തിൽ ഇന്ന് 1938 പേര്‍ക്ക് കോവിഡ്; 13 മരണം കൂടി സ്ഥിരീകരിച്ചു

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാഹുൽ എംപിയായ വയനാട്ടിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

‘കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയത് സര്‍ക്കാരിന് വേണ്ടത്ര ആത്മാര്‍ത്ഥത ഇല്ലാത്തത് കൊണ്ട്’; ബിനോയ് വിശ്വത്തിനോട് അടുത്തിടപഴകിയ മുഖ്യമന്ത്രി ക്വാറന്റൈനില്‍ പോകണമായിരുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍

Next Post

'വെള്ളിക്കട്ടികളാല്‍ ബാങ്ക് ലോക്കറുകള്‍ നിറഞ്ഞിരിക്കുകയാണ്, ഇനി വെള്ളിക്കട്ടികള്‍ സംഭാവന ചെയ്യരുത്'; അഭ്യര്‍ത്ഥനയുമായി രാമക്ഷേത്ര ട്രസ്റ്റ്

Latest News

പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചതോടെ രണ്ടാം ഘട്ട വാക്സിനേഷൻ ഏറ്റെടുത്ത് രാജ്യം; മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഇന്ന് വാക്സിൻ സ്വീകരിച്ചേക്കും

വാഹന പണിമുടക്ക് ആരംഭിച്ചു; ബി എം എസ് പങ്കെടുക്കുന്നില്ല, കടകൾ തുറന്ന് വ്യാപാരികൾ

തമിഴ്‌നാട്ടില്‍ രാഹുലിന്റെ ബോട്ട് യാത്രയ്ക്ക് വിലക്ക്

വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം, ഒറ്റക്കൈയില്‍ പുഷ്​അപ്പ്​; വീണ്ടും പപ്പു ഷോ (വിഡിയോ)

“ബി​ജെ​പി​യെ വ​ള​ര്‍​ത്താ​ന്‍ പാ​ടി​ല്ല”: ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍-​ആ​ര്‍​ജെ​ഡി സ​ഖ്യം, ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​ത് ത​ട​യാ​നാ​ണ് ഇ​രു പാ​ര്‍​ട്ടി​ക​ളും ഒ​രു​മി​ച്ച്‌ പോ​രാ​ടുന്നതെന്ന് മമത

കേരളത്തിൽ ഇന്ന് 1938 പേര്‍ക്ക് കോവിഡ്; 13 മരണം കൂടി സ്ഥിരീകരിച്ചു

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാഹുൽ എംപിയായ വയനാട്ടിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു കൊ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News