കോഴിക്കോട്: കുറ്റ്യാടിയില്‍ പൊലിസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസില്‍ ഏഴ് സി.പി.എം പ്രവര്‍ത്തകര്‍ കീഴടങ്ങി. ബ്രാഞ്ച് സെക്രട്ടറി ആമ്പാത്ത് അശോകന് ഉള്‍പ്പടെ ഏഴ് പേരാണ് കുറ്റ്യാടി പൊലീസിനു മുമ്പാകെ കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
ആദ്യം പൊലിസിനൊപ്പം വരാമെന്ന് പറഞ്ഞ അശോകന് ശുചിമുറിയില്‍ പോകാനെന്ന വ്യാജ്യേന പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ചു വരുത്തുകയായിരുന്നു. അമ്പതോളം പേരടങ്ങുന്ന സംഘമെത്തി പൊലിസിനെ ആക്രമിച്ച് അശോകനെ മോചിപ്പിച്ചുവെന്നാണ് കേസ്.
ബി.ജെ.പി പ്രാദേശിക നേതാവിനെ ബോംബെറിഞ്ഞ ശേഷം വെട്ടിപരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നായിരുന്നു എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയത്.
Discussion about this post